അയ്യപ്പഭക്തരുടെ ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. 40 പേർക്ക് പരിക്ക്.

Nov 29, 2025 - 16:26
 0
അയ്യപ്പഭക്തരുടെ ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. 40 പേർക്ക് പരിക്ക്.

ചിറ്റാരിക്കാൽ: അയ്യപ്പ ഭക്തരുടെ ബസ് അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. 40 പേർക്ക് പരിക്കേറ്റ പരിക്കേറ്റവരിൽ ആറുപേരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. മൈസൂർ കെ ആർ നഗറിലെ ഹരീഷ്(36) ആണ് മരിച്ചത്. മലയോര ഹൈവേയിലെ കാറ്റാം കവലയിലാണ് അപകടം ഉണ്ടായത്. കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ് കാറ്റാം കവലയിൽ എത്തിയപ്പോൾ നിയന്ത്രണം വിട്ടു കുഴിയിലേക്ക് മറിയുകയായിരുന്നു. ഇന്ന് വൈകിട്ടാണ് അപകടം. പരിക്കേറ്റവർ നാല് ആശുപത്രികളിലായി ചികിത്സയിലാണ്. ബസ് ഉയർത്താനുള്ള ശ്രമം നടക്കുന്നു. ചിറ്റാരിക്കാൽ പോലീസ് സ്ഥലത്തെത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow