മിൽമ: വില വർദ്ധനവ് നാളെ മുതൽ

May 31, 2026 - 07:23
 0
മിൽമ: വില വർദ്ധനവ് നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിനും തൈരിനും പ്രഖ്യാപിച്ച വിലവർദ്ധനവ് നാളെ മുതൽ പ്രാബല്യത്തിൽ വരും. പാൽ ലിറ്ററിന് നാല് രൂപയും തൈരിന് കിലോയ്ക്ക് പത്ത് രൂപയുമാണ് വർദ്ധിപ്പിച്ചത്. പാൽ കവറുകളിൽ പഴയ വില തന്നെയാണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്.  

പുതിയ വില പ്രിന്റ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഇത് പൂർത്തിയാകാൻ ഒരു മാസം വരെ സമയമെടുക്കുമെന്നും മിൽമ അധികൃതർ അറിയിച്ചു. മറ്റ് മിൽമ ഉൽപ്പന്നങ്ങൾക്കും വരും ദിവസങ്ങളിൽ ആനുപാതികമായി വില വർദ്ധിപ്പിക്കാൻ നീക്കമുണ്ട്. ക്ഷീരകർഷകരുടെ ഉൽപ്പാദനച്ചെലവ് വർദ്ധിച്ച സാഹചര്യത്തിലാണ് വില കൂട്ടാൻ തീരുമാനിച്ചത്. 

ലിറ്ററിന് നാല് രൂപ വർദ്ധിപ്പിക്കുമ്പോൾ ഇതിന്റെ 83.75 ശതമാനം തുകയും (3.35 രൂപ) കർഷകർക്ക് നേരിട്ട് ലഭിക്കും. ഇതിന് മുൻപ് 2022 ഡിസംബർ ഒന്നിനാണ് മിൽമ പാൽ വില വർദ്ധിപ്പിച്ചത്. അന്ന് ലിറ്ററിന് ആറ് രൂപയാണ് കൂട്ടിയത്. പുതുക്കിയ നിരക്കുകൾ താഴെ പറയുന്ന പ്രകാരമാണ്:

മഞ്ഞ കവർ (ഡബിൾ ടോൺഡ് മിൽക് - മിൽമ സ്മാർട്ട് 500 മില്ലി): 25 രൂപയിൽ നിന്ന് 27 രൂപയായി വർദ്ധിക്കും. നീല കവർ (ഹോമോജനൈസ്ഡ് ടോൺഡ് മിൽക് 525 മില്ലി): പഴയ വില 28 രൂപയിൽ നിന്ന് 30 രൂപയാകും. ഓറഞ്ച് കവർ (മിൽമ പ്രൈഡ് ഹെമോജനൈസ്ഡ് 500 മില്ലി): പഴയ വില 28 രൂപയിൽ നിന്ന് 30 രൂപയായി ഉയരും.

പച്ച കവർ (മിൽമ റിച്ച് സ്റ്റാൻഡേഡൈസ്ഡ് മിൽക് 500 മില്ലി): പഴയ വില 29 രൂപയിൽ നിന്ന് 32 രൂപയായി വർദ്ധിക്കും. മിൽമ തൈര് (ക്ലാസിക് 525 ഗ്രാം): പഴയ വില 35 രൂപയിൽ നിന്ന് 40 രൂപയായി വർദ്ധിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow