സെക്ഷൻ മാറ്റത്തിൽ മനംനൊന്ത് ജീവനൊടുക്കിയ ആശാലതയുടെ വീട് എം.വി. ജയരാജൻ സന്ദർശിച്ചു
കാസർകോട്: കലക്ടറേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ സീനിയർ ക്ലർക്ക് ആശാലതയുടെ മരണത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം.വി. ജയരാജൻ ആശാലതയുടെ നെല്ലിക്കട്ട അതൃകുഴിയിലെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ആശാലതയുടെ അമ്മ ശശികല, അച്ഛൻ കുമാരൻ, ഭർത്താവ് അജയൻ എന്നിവരുമായി എം.വി. ജയരാജൻ സംസാരിച്ചു. മക്കളായ യദുകൃഷ്ണൻ, ആഗ്നേയ് എന്നിവരെയും ആശ്വസിപ്പിച്ചു.
എസ്റ്റാബ്ലിഷ്മെന്റ് സെക്ഷനിൽനിന്ന് എൻഡോസൾഫാൻ സെല്ലിലേക്ക് മാറ്റിയശേഷം ആശാലത മാനസിക പ്രയാസം അനുഭവിച്ചിരുന്നതായും ഓഫീസിൽ ഒറ്റപ്പെടൽ നേരിട്ടിരുന്നതായും ഭർത്താവ് അജയൻ പറഞ്ഞു. പ്രതികാര നടപടിയുടെ ഭാഗമായാണ് സെക്ഷൻ മാറ്റിയതെന്ന ആരോപണത്തിൽ ഉൾപ്പെടെ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
What's Your Reaction?