36 വർഷങ്ങൾക്ക് ശേഷം സാക്ഷരതാ യജ്ഞത്തിലെ പങ്കാളികളെ ആദരിച്ചു

Sep 14, 2026 - 06:42
 0
36 വർഷങ്ങൾക്ക് ശേഷം സാക്ഷരതാ യജ്ഞത്തിലെ പങ്കാളികളെ ആദരിച്ചു

മടിക്കൈ: 1990ലെ സമ്പൂർണ സാക്ഷരതാ യജ്ഞത്തിൽ പങ്കാളികളായവരെ മുണ്ടോട്ട് ദേശാഭിമാനി വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. ഗ്രന്ഥശാല വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ വി. രാമകൃഷ്ണൻ വെള്ളച്ചേരി, എം. അബ്ദുൾ റഹ്മാൻ, എ. കെ. സി. മടിക്കൈ, കെ. സുരേന്ദ്രൻ, ടി. സന്തോഷ്, സരോജിനി ചാളക്കടവ്, കെ. രജനി, കെ. സത്യൻ, സംഗീത തമ്മണങ്കര, എം. സതീശൻ, എ. സി. അബ്ദുൾ സലാം എന്നിവരെയാണ് ആദരിച്ചത്.

36 വർഷങ്ങൾക്ക് മുമ്പ് നടന്ന സാക്ഷരതാ യജ്ഞത്തിന്റെ ഓർമ പുതുക്കി അതിൽ പങ്കാളികളായവരെ ആദരിച്ചത് ഏറെ സന്തോഷകരമായ അനുഭവമായി.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗോവിന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി കെ. സത്യൻ സ്വാഗതം പറഞ്ഞു. എം. സതീശൻ അധ്യക്ഷനായി. ലൈബ്രേറിയൻ സുശീല എ. കെ. നന്ദി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow