ബാലഗോപാലൻ കാഞ്ഞങ്ങാടിന്റെ ‘ബേനിച്ചൊങ്കൻ’ പ്രകാശനം ചെയ്തു
കാഞ്ഞങ്ങാട്: കവി ബാലഗോപാലൻ കാഞ്ഞങ്ങാടിന്റെ പുതിയ കവിതാസമാഹാരം ‘ബേനിച്ചൊങ്കൻ’ പുല്ലൂർ എ.കെ.ജി. ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. മലയാളത്തിന്റെ പ്രിയകവി വീരാൻകുട്ടി, കഥാകൃത്ത് അംബികാസുതൻ മാങ്ങാടിന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു.
അഡ്വ. പി. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് നാരായണൻ അമ്പലത്തറ പുസ്തകപരിചയം നടത്തി. മാധ്യമം ആഴ്ചപ്പതിപ്പ് പത്രാധിപർ ആർ.കെ. ബിജുരാജ്, എം.കെ. ഗോപകുമാർ, നാലാപ്പാടം പത്മനാഭൻ, കവയിത്രി അനുശ്രീ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
What's Your Reaction?