ടാങ്കർ ലോറി അപകടം; പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു.

Jul 25, 2025 - 11:16
 0
ടാങ്കർ ലോറി അപകടം; പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിൽ ഇന്നലെ അപകടത്തിൽപ്പെട്ട ടാങ്കർ ലോറിയിൽ നിന്നും ഇന്ധന ചേർച്ചയുളളതിനാൽ പ്രദേശത്തു നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു. ഇന്നലെ ഉച്ചയ്ക്കാണ് അപകടം നടന്നത്. മംഗലാപുരത്ത് നിന്നും കോയമ്പത്തൂരിലേക്ക് ഗ്യാസുമായി പോവുകയായിരുന്ന ടി എൻ 28 എ ജെ 3659 ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ദിശ തെറ്റി വന്ന ബസ്സിന് സൈഡ് കൊടുക്കാനുള്ള ശ്രമത്തിനിടെയാണ്  അരികിലെ കുറ്റിക്കാട്ടിലേക്ക് ലോറി  നിയന്ത്രണം വിട്ടു മറിഞ്ഞത്.സുരക്ഷ കണക്കിലെടുത്ത് ഇന്നലെ മുതൽ ഇതുവഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow