രാജപുരത്ത് പണംവെച്ച് കോഴിപ്പോര്; നാലുപേർ പിടിയിൽ

Oct 25, 2026 - 22:50
 0
രാജപുരത്ത് പണംവെച്ച് കോഴിപ്പോര്; നാലുപേർ പിടിയിൽ

രാജപുരം: കള്ളാർ അഞ്ചനമുക്കോട് പൊതുമരാമത്ത് റോഡിന് സമീപത്തെ റബ്ബർ തോട്ടത്തിൽ പണംവെച്ച് കോഴിപ്പോര് നടത്തിയ സംഭവത്തിൽ നാലുപേരെ രാജപുരം പോലീസ് പിടികൂടി. സംഭവസ്ഥലത്തുനിന്ന് എട്ടു പൂവൻകോഴികളെയും ചൂതാട്ടത്തിന് ഉപയോഗിച്ച 5,840 രൂപയും പോലീസ് പിടിച്ചെടുത്തു. സംഘത്തിലുണ്ടായിരുന്ന ആറുപേർ ഓടി രക്ഷപ്പെട്ടു.

ഇന്ന് ഉച്ചകഴിഞ്ഞ് 3.30ഓടെയായിരുന്നു സംഭവം. രഹസ്യവിവരത്തെ തുടർന്ന് ക്രമസമാധാന പാലന ചുമതലയിലായിരുന്ന രാജപുരം സബ് ഇൻസ്‌പെക്ടർ പി. ഭാസ്കരൻ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം റബ്ബർ തോട്ടത്തിൽ പരിശോധന നടത്തി. പരിശോധനയിലാണ് പണംവെച്ച് കോഴിപ്പോര് നടത്തുന്നതായി കണ്ടെത്തിയത്.

അനധികൃത ചൂതാട്ടത്തിനും മൃഗങ്ങളോടുള്ള ക്രൂരതയ്ക്കുമാണ് പോലീസ് കേസെടുത്തത്. കേരള ചൂതാട്ട നിരോധന നിയമത്തിലെ 15-ാം വകുപ്പും മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമവും പ്രകാരമാണ് നടപടി.

What's Your Reaction?

like

dislike

love

funny

angry

sad

wow