അമ്പലത്തറയിൽ വീട്ടമ്മയെ വിറകുപുരയിൽ മരിച്ച നിലയിൽ കണ്ടെത്തി
അമ്പലത്തറ: വീട്ടമ്മയെ വീടിന് സമീപത്തെ പഴയ വീടിന്റെ വിറകുപുരയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറപ്പള്ളിയിലെ ഗോപാലന്റെ ഭാര്യ എം. ഗൗരി (56) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.
വിറകുപുരയിൽ ഏണിയിൽ സാരി കെട്ടി തൂങ്ങിയ നിലയിലാണ് ഗൗരിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമ്പലത്തറ പോലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
What's Your Reaction?