നീലേശ്വരം ആകാശപാത; രണ്ടാം ദിനം എം രാജൻ ഉദ്ഘാടനം ചെയ്തു

Apr 30, 2026 - 14:03
 0
നീലേശ്വരം ആകാശപാത; രണ്ടാം ദിനം എം രാജൻ ഉദ്ഘാടനം ചെയ്തു

നീലേശ്വരം: നമുക്ക് വേണം ആകാശപാത എന്ന മുദ്രാവാക്യം ഉയർത്തി നീലേശ്വരം നഗരസഭ ജനകീയ കർമ്മസമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സത്യാഗ്രഹ സമരത്തിന്റെ രണ്ടാം ദിനം മുൻ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപി ഐ എം ഏരിയ സെക്രട്ടറിയുമായ എം രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷമീന മുഹമ്മദ് അധ്യക്ഷത വഹിച്ചു. 

മുൻ എം പി പി കരുണാകരൻ, മുൻ എം എൽ എ കെ പി സതീഷ് ചന്ദ്രൻ, എൽ ബി നിസാർ, ടിവി ശാന്ത, പി ഭാർഗവി, ഇ എം കുട്ടി ഹാജി, ഏറുവാട്ട് മോഹനൻ, മടിയൻ ഉണ്ണികൃഷ്ണൻ, കോട്ടയിൽ മുഹമ്മദ് കുഞ്ഞി ഹാജി, എം.ഒ വർഗീസ്,  അഡ്വ. കെ പി നസീർ, ബിന്ദു രാജ്, സുരേഷ് പുതിയേടത്ത്, ടി കെ അനീഷ്, മമ്മു കോട്ടപ്പുറം, പി മുഹമ്മദ് കുഞ്ഞി, കെ വി സുധാകരൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ശശിധരൻ, വാസുദേവൻ നമ്പൂതിരി, കൺവീനർ ഇ ഷജീർ എന്നിവർ സംസാരിച്ചു. മുൻ നഗരസഭാംഗം റഫീഖ് കോട്ടപ്പുറം സ്വാഗതം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow