മാതാവ് മരിച്ച് ഒരാഴ്ച തികയും മുമ്പേ മകൻ ട്രെയിൻ തട്ടി മരിച്ചു
കാഞ്ഞങ്ങാട്: മാതാവ് മരിച്ച് ഒരാഴ്ച തികയും മുമ്പേ മകൻ ട്രെയിൻ തട്ടി മരിച്ചു. മുറിയനാവിയിലെ കെ.വി. ചന്ദ്രൻ (58) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ കാഞ്ഞങ്ങാട് സൗത്തിലാണ് അപകടം.
പാളം മുറിച്ചുകടക്കുന്നതിനിടെ അബദ്ധത്തിൽ ട്രെയിൻ തട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കോയമ്പത്തൂരിൽ നിന്ന് മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ഹിസാർ എക്സ്പ്രസാണ് ചന്ദ്രനെ ഇടിച്ചത്.
തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായിരുന്നു മൃതദേഹം. സംശയത്തെ തുടർന്ന് സ്ഥലത്തെത്തിയ ബന്ധുക്കൾ വസ്ത്രങ്ങൾ പരിശോധിച്ചാണ് മൃതദേഹം ചന്ദ്രന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
ചന്ദ്രന്റെ മാതാവ് കല്യാണി ഒരാഴ്ച മുമ്പാണ് മരിച്ചത്. ഭാര്യ: എം. ശോഭ. മക്കൾ: ശരത് ചന്ദ്രൻ, സബിൻ ചന്ദ്രൻ. മരുമകൾ: എൻ. രാധിക. സഹോദരി: കെ.വി. സുശീല.
What's Your Reaction?