സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ്: കാസർകോട് ജില്ലാ ടീമിലേക്ക് സെലക്ഷൻ 21ന്

Sep 20, 2026 - 10:54
 0
സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ്: കാസർകോട് ജില്ലാ ടീമിലേക്ക് സെലക്ഷൻ 21ന്

നീലേശ്വരം: സെപ്റ്റംബർ 24, 25 തീയതികളിൽ കേരള സംസ്ഥാന കബഡി അസോസിയേഷൻ അഡ്‌ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർത്തലയിൽ നടക്കുന്ന സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള കാസർകോട് ജില്ലാ ടീമിൻ്റെ സെലക്ഷൻ സെപ്റ്റംബർ 21ന് നടക്കും.

രാവിലെ 10ന് നീലേശ്വരം കുഞ്ഞാലിൻ കീഴിലെ യുണൈറ്റഡ് വാരിയേഴ്സ് ക്ലബ്ബ് ഗ്രൗണ്ടിലാണ് സെലക്ഷൻ ട്രയൽസ്.

2006 നവംബർ 4ന് ശേഷം ജനിച്ചവർക്ക് 75ഗ്രാം വരെ തൂക്കമുള്ള കുട്ടികൾക്ക് 2006 നവംബർ 29ന് ശേഷം ജനിച്ചവർക്ക് 65 കിലോഗ്രാമിൽ താഴെ തൂക്കമുള്ളവർക്കും പങ്കെടുക്കാം. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ആധാർ കാർഡുമായി ഗ്രൗണ്ടിൽ എത്തണം.

ബന്ധപ്പെടേണ്ട നമ്പറുകൾ: 8086582865, 9946368764, 9447481702.

What's Your Reaction?

like

dislike

love

funny

angry

sad

wow