ആവിക്കരയിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞങ്ങാട്: ഓട്ടോ ഡ്രൈവറെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആവിക്കര നന്ദനം ഹൗസിലെ ശരത്ത് മുരളി (35) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് കിടപ്പുമുറിയിലെ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ആവിക്കരയിലെ എം. മുരളീധരന്റെയും ശർമിളയുടെയും മകനാണ്. ഭാര്യ: സ്മിത.
What's Your Reaction?