കോളിച്ചാൽ എംഡിഎംഎ കേസ്: ഒരാൾ കൂടി അറസ്റ്റിൽ

Oct 22, 2026 - 17:43
 0
കോളിച്ചാൽ എംഡിഎംഎ കേസ്: ഒരാൾ കൂടി അറസ്റ്റിൽ

രാജപുരം: കാറിൽ കടത്തുകയായിരുന്ന 70.87 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഒരാളെ കൂടി രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള കയ്യാർ ചേവാറിലെ അബ്ദുൽ റസാഖ് (36) ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

രാജപുരം സർക്കിൾ ഇൻസ്പെക്ടർ എ. സന്തോഷ് കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 30ന് കോളിച്ചാലിൽ വെച്ചാണ് കാറിൽ കടത്തുകയായിരുന്ന എംഡിഎംഎ പൊലീസ് പിടികൂടിയത്.

കയ്യാർ ചേവാറിലെ മുഹമ്മദ് ഷെരീഫ് (38), പുത്തിഗെ എ.കെ.ജി നഗറിലെ പി.കെ. അബ്ദുൽ ഷഹീർ (38), ദണ്ഡഗോളി പൂക്കട്ട ഹൗസിലെ മുഹമ്മദ് നാസർ (34) എന്നിവരെ മയക്കുമരുന്ന് പിടികൂടിയ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസിൽ മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്.

കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷെരീഫിനെ കഴിഞ്ഞ ദിവസം സർക്കിൾ ഇൻസ്പെക്ടർ രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അബ്ദുൽ റസാഖിനെ പിടികൂടിയത്.

കോളിച്ചാൽ എംഡിഎംഎ കേസുമായി ബന്ധപ്പെട്ട മുഴുവൻ കണ്ണികളെയും കണ്ടെത്തി പിടികൂടാനുള്ള ശ്രമത്തിലാണ് രാജപുരം പൊലീസ്.

What's Your Reaction?

like

dislike

love

funny

angry

sad

wow