മൂന്നാംമൈലിൽ നിയന്ത്രണം വിട്ട കാർ തട്ട് കടയിലേക്ക് പാഞ്ഞ് കയറി
അമ്പലത്തറ: മൂന്നാംമൈലിൽ നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് പാഞ്ഞുകയറി. ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ കട അടച്ചിരുന്നതിനാൽ ആളപായം ഒഴിവായി. തട്ടുകടയുടെ സമീപത്ത് പാർക്ക് ചെയ്ത് സമീപത്തെ കടയിലേക്ക് ജോലിക്ക് പോയിരുന്ന സ്ത്രീയുടെ സ്കൂട്ടിക്ക് കേടുപാടുകൾ സംഭവിച്ചു.
മാവുങ്കൽ ഭാഗത്തുനിന്ന് അമ്പലത്തറയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് പരിക്കുകളില്ല. ഉറക്കം വന്നതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് നിഗമനം. വിവരം അറിഞ്ഞ് അമ്പലത്തറ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മാസങ്ങൾക്ക് മുമ്പും ഇതേ സ്ഥലത്ത് സമാനമായ അപകടം നടന്നതായി നാട്ടുകാർ പറയുന്നു.
What's Your Reaction?