കാഞ്ഞങ്ങാട് സ്വദേശിനിയായ വിദ്യാർത്ഥിനിയെ കോട്ടയത്തെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിനിയായ വിദ്യാർത്ഥിനിയെ കോട്ടയത്തെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ചിത്താരി മുക്കൂട് കാദംബരി വീട്ടിൽ മഹേഷ് കുമാർ-രാധിക ദമ്പതികളുടെ മകൾ ഐജ ആർ മഹേഷാ(18)ണ് മരിച്ചത്. പാല ബ്രില്യൻസ് കോളേജിലെ വിദ്യാർത്ഥിനിയാണ്. പാല ചേർപ്പുങ്കൽ കുറുമുണ്ടയിലെ ഹോസ്റ്റൽ മുറിയിൽ രണ്ടാം തീയ്യതി ഉച്ചയ്ക്ക് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ചേർപ്പുങ്കൽ മാർ സ്ലീവ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.
What's Your Reaction?