ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചട്ടഞ്ചാൽ എംഐസി ക്യാമ്പസിൽ 3000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ഒരുങ്ങുന്നു

Jun 3, 2026 - 21:49
 0
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചട്ടഞ്ചാൽ എംഐസി ക്യാമ്പസിൽ 3000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ഒരുങ്ങുന്നു

കാസർകോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചട്ടഞ്ചാൽ എംഐസി ക്യാമ്പസിൽ 3000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ഒരുങ്ങുന്നു. ദേശീയപാതയോട് ചേർന്ന ഭാഗങ്ങൾ ഉൾപ്പെടെ 30 ഏക്കർ സ്ഥലത്താണ് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

എംഐസിക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലായി പഠിക്കുന്ന 2000 വിദ്യാർത്ഥികൾ ഓരോരുത്തരും ഓരോ വൃക്ഷത്തൈ വീതം നട്ടുപിടിപ്പിക്കും. പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരും ഈ ഹരിത ദൗത്യത്തിൽ പങ്കാളികളാകും.

പരിസ്ഥിതി ദിനമായ ജൂൺ 5-ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങ് ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി അംഗം ലത്തീഫ് ഉപ്പള ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ കല്ലട മാഹിൻ, കെ നീലകണ്ഠൻ, പഞ്ചായത്ത് പ്രസിഡന്റ് ആയിഷാ അബൂബക്കർ, ജില്ലാ പഞ്ചായത്ത് അംഗം ജസ്ന മനാഫ് എടനീർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow