പനങ്ങാട് സരസ്വതി എഎൽപിഎസിൽ ആഘോഷമാക്കി പ്രവേശനോത്സവം
പനങ്ങാട്: 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം സരസ്വതി എഎൽപിഎസ് പനങ്ങാടിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അങ്കണത്തിലേക്ക് ആദ്യമായി എത്തിച്ചേർന്ന നവാഗതരെ ഹൃദ്യമായ ഘോഷയാത്രയോടെ ക്ലാസുകളിലേക്ക് ആനയിച്ചു. മുതിർന്ന വിദ്യാർത്ഥികൾ പുതിയ കൂട്ടുകാർക്ക് പൂച്ചെണ്ടുകൾ നൽകി സ്നേഹപൂർവ്വം വരവേറ്റത് ചടങ്ങിന് പ്രത്യേക ഭംഗി നൽകി.
പിടിഎ പ്രസിഡന്റ് അശോകൻ പേരിയ അധ്യക്ഷനായ ചടങ്ങ് വാർഡ് മെമ്പർ സജിത ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ മുരളി പനങ്ങാട്, മദർ പ്രസിഡന്റ് നീതു വേങ്ങച്ചേരി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപിക പി. പ്രത ടീച്ചർ സ്വാഗതം പറഞ്ഞു.
പ്രവേശനോത്സവത്തിന്റെ ഭാഗമായി പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും പുതിയ ബാഗുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. കുട്ടികൾക്ക് മധുരപലഹാരങ്ങളും നൽകി ആഘോഷം മധുരമാക്കി.
What's Your Reaction?