കാഞ്ഞങ്ങാട് ഡയമണ്ട് ലയൺസ് ക്ലബ് ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

Oct 6, 2026 - 20:34
 0
കാഞ്ഞങ്ങാട് ഡയമണ്ട് ലയൺസ് ക്ലബ് ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആസ്ഥാനമായി പുതുതായി രൂപീകരിച്ച ലയൺസ് ഡയമണ്ട് ക്ലബ്ബിലെ അംഗങ്ങൾക്കായി ‘റോർ ആൻഡ് റൈയിം’ എന്ന പേരിൽ ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. മാവുങ്കാൽ നെല്ലിത്തറയിലെ ഗ്രീൻ വാലി റിസോർട്ടിലായിരുന്നു ക്യാമ്പ്.

ലയൺസ് 318 ഇ ഡിസ്ട്രിക്ട് ജിഎൽടി കോ-ഓർഡിനേറ്റർ ശ്രീനിവാസ പൈ, ഡിസ്ട്രിക്ട് ക്ലബ് എക്സ്റ്റൻഷൻ കോ-ഓർഡിനേറ്റർ ജോമിച്ചൻ മാത്യു എന്നിവർ ക്ലാസുകൾ നയിച്ചു.

ലയൺസ് ഡയമണ്ട് കാഞ്ഞങ്ങാട് ക്ലബ് പ്രസിഡന്റ് ആന്റോ പരിപാടികൾ നിയന്ത്രിച്ചു. സെക്രട്ടറി മുനീർ സ്വാഗതവും ട്രഷറർ ജോൺ മൈക്കിൾ നന്ദിയും പറഞ്ഞു.

പ്രദീപ്കുമാർ, രവി കൊട്ടോടി, മധു മടിക്കൈ, ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ, ചന്ദ്രൻ (പെറ്റ്സ് പാരഡൈസ്) എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow