എംഡിഎംഎ യുമായി യുട്യൂബറും, ആൺ സുഹൃത്തും പൊലീസ് പിടിയിൽ.

Jul 9, 2025 - 22:36
Jul 9, 2025 - 22:42
 0
എംഡിഎംഎ യുമായി യുട്യൂബറും, ആൺ സുഹൃത്തും പൊലീസ് പിടിയിൽ.

എറണാകുളം: എറണാകുളത്ത് 22 ഗ്രാം എംഡിഎംഎയുമായി യുട്യൂബറും, ആൺ സുഹൃത്തും പൊലീസ് പിടിയിൽ. കോഴിക്കോട് സ്വദേശി റിൻസിയും, സുഹൃത്ത് യാസിർ അറാഫത്തുമാണ് പിടിയിലായത്. കക്കാനാടുള്ള പാലച്ചുവടിലെ ഫ്ലാറ്റിൽ നിന്നാണ് ഇരുവരും പിടിയിലായത്. തൃക്കാകര പൊലീസിന്റെ കസ്റ്റഡിയിലാണ് ഇരുവരും ഇപ്പോഴുള്ളത്. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇവരുടെ ഫ്ലാറ്റ് പൊലീസ് പരിശോധിച്ചത്. പ്രതികളുടെ ഫ്ലാറ്റിലെ പരിശോധനയ്ക്ക് ശേഷം ഇരുവരേയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. പിന്നീട് പ്രതികളെ കോടതിയിൽ ഹാജരാക്കും. പ്രതികൾക്ക് എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്ന് പൊലീസ് പരിശോധിക്കും. ഇവർ എംഡിഎംഎ വിൽക്കാൻ വേണ്ടിയാണോ കയ്യിൽ സൂക്ഷിച്ചതെന്നും അന്വേഷിക്കേണ്ടതുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow