കുമ്പളയിൽ 30 കിലോ കഞ്ചാവുമായി അന്തർസംസ്ഥാന കുറ്റവാളി ലാലാ കബീർ പിടിയിൽ

Jul 4, 2026 - 08:12
 0
കുമ്പളയിൽ 30 കിലോ കഞ്ചാവുമായി അന്തർസംസ്ഥാന കുറ്റവാളി ലാലാ കബീർ പിടിയിൽ

കുമ്പള: ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ഡാൻസാഫ് സംഘവും കുമ്പള പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 30 കിലോ കഞ്ചാവുമായി അന്തർസംസ്ഥാന കുറ്റവാളിയായ ലാലാ കബീറും കൂട്ടാളി മുഹമ്മദ് നിഹാലും അറസ്റ്റിലായി.

ഇവർ സഞ്ചരിച്ചിരുന്ന ഹോണ്ട സിറ്റി കാറിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് ഇന്ന് രാവിലെ കുമ്പള ദേശീയപാതയിലെ ആരിക്കാടി ടോൾ പ്ലാസയ്ക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പോലീസിന്റെ പിടിയിലായത്.

കുമ്പള പോലീസ് ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെയും എസ്.ഐ. കെ.പി. ഗണേശന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

കാഞ്ഞങ്ങാട് സ്വദേശിയായ ലാലാ കബീർ കവർച്ച, തട്ടിക്കൊണ്ടുപോകൽ, ക്വട്ടേഷൻ ഉൾപ്പെടെ നിരവധി ഗുരുതര കേസുകളിലെ പ്രതിയാണ്. കേരളത്തിലും കർണാടകയിലുമായി ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മൈസൂർ ജയിലിൽ റിമാൻഡിലായിരുന്ന ലാലാ കബീർ അടുത്തിടെയാണ് ജയിൽ മോചിതനായതെന്നും പോലീസ് വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow