സുമംഗലി ജ്വല്ലറി കവർച്ച; മുങ്ങിയ പ്രതി അറസ്റ്റിൽ.
കാസർകോട്: കോളിളക്കം സൃഷ്ടിച്ച കുണ്ടംകുഴി സുമംഗലി ജ്വല്ലറി കവർച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങി നടക്കുകയായിരുന്ന പ്രതിയെ അഞ്ചു വർഷത്തിനുശേഷം പിടികൂടി ജയിലിൽ അടച്ചു. കാസർകോട് അണങ്കൂർ ചാല റോഡിലെ ശരീഫ് എന്ന മൂക്കൻ ശരീഫിനെ യാണ്(47) ബേഡകം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. 2016 ഒക്ടോബർ നാലിനു പുലർച്ചയാണ് നാടിനെ നടുക്കിയ സുമംഗലി ജ്വല്ലറി കവർച്ച നടന്നത്. ശരീഫിന്റെ സഹായത്തോടെ ഉത്തർപ്രദേശ് സ്വദേശികളായ മൂന്നുപേരാണ് ജ്വല്ലറിയിൽ നിന്നും 450 ഗ്രാം സ്വർണവും, 4 കിലോ വെള്ളിയും കവർച്ച ചെയ്തത്. കേസിലെ മുഖ്യപ്രതി റാം രാംലാലിനെ ഉത്തർപ്രദേശിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. മറ്റ് രണ്ടു പ്രതികളെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് ജാമ്യത്തിൽ ഇറങ്ങിയ ഷെരീഫിനെ അറസ്റ്റ് ചെയ്തത്.
What's Your Reaction?