കാഞ്ഞങ്ങാട്ട് മാർബിൾ ദേഹത്ത് വീണ് ഒരാൾ മരിച്ചു; ഒരാളുടെ നില ഗുരുതരം.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മാർബിൾ ദേഹത്ത് വീണ് ഒരാൾ മരിച്ചു. ഒരാളുടെ നില ഗുരുതരം. മീനപ്പീസ് ഹദ്ദാദ് നഗറിൽ ഇന്ന് വൈകിട്ടാണ് അപകടം. ക്രയിൻ പൊട്ടി മാർബിൾ പാളി ദേഹത്ത് വീഴുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളി ബണ്ഡി(30)യാണ് മരിച്ചത്. കണ്ടത്തിൽ സ്കൂളിനടുത്ത് നിർമ്മാണം നടക്കുന്ന വീട്ടിലേക്ക് കൊണ്ടുവന്ന മാർബിൾ ലോറിയിൽ നിന്നും ഇറക്കുന്നതിനിടെയാണ് അപകടം. ഗുരുതര നിലയിൽ ഒരാളെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാജസ്ഥാൻ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ബണ്ഡിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
What's Your Reaction?