മടിക്കൈ കോട്ടക്കുന്ന് ബസ്സും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.

Nov 15, 2025 - 18:45
Nov 15, 2025 - 18:48
 0
മടിക്കൈ കോട്ടക്കുന്ന് ബസ്സും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.

മടിക്കൈ: മടിക്കൈ കോട്ടക്കുന്നിൽ ബസ്സും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. അമ്പലത്തുകര രവിയുടെ മകൻ വിഷ്ണു(28)വാണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറര മണിക്കാണ് കോട്ടക്കുന്ന് കാവിനടുത്ത് വെച്ച് അപകടം നടന്നത്. കാഞ്ഞങ്ങാട് നിന്നും, കാഞ്ഞിരപ്പൊയിലിലേക്കു പോകുന്ന കെ എൽ 59 ബി 2700 കസിൻ ബസ്സും, എതിരെ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ആർ എം എസ് ബസ് ജീവനക്കാരനായ വിഷ്ണു ഇന്ന് അവധിയെടുത്ത് വരുന്ന വഴിയാണ് അപകടത്തിൽ പെട്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow