പ്രമുഖ വൃക്ക രോഗ വിദഗ്ദൻ ഡോക്ടർ ജോർജ്ജ് പി അബ്രഹാം മരിച്ച നിലയിൽ.
എറണാകുളം: പ്രശസ്ത വൃക്ക രോഗ വിദഗ്ധൻ ഡോക്ടർ ജോർജ് പി അബ്രഹാമിനെ ഫാം ഹൗസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് ഞായറാഴ്ച രാത്രി ഏറെ വൈകി മൃതദേഹം കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വൃക്ക രോഗ വിഭാഗം സീനിയർ സർജനാണ് ജോർജ് പി എബ്രഹാം. ഞായറാഴ്ച വൈകിട്ട് സഹോദരനൊപ്പമാണ് ജോർജ് നെടുമ്പാശ്ശേരിയിലെ തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിൽ എത്തിയത്. തുടർന്ന് സഹോദരനെ പറഞ്ഞയച്ച അദ്ദേഹം ഫാമിൽ തന്നെ തങ്ങുകയായിരുന്നു. മരണം ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്. ഡോക്ടറെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിരുന്നു എന്നാണ് സൂചന. കഴിഞ്ഞ 25 വർഷത്തിനിടയിൽ 2500 ലധികം വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട് എന്നാണ് കണക്ക്.
What's Your Reaction?