മടിക്കൈ തലക്കാനം സ: ഇ കെ നായനാർ മന്ദിരം; മെയ് 19 ന് ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും

May 16, 2026 - 13:46
 0
മടിക്കൈ തലക്കാനം സ: ഇ കെ നായനാർ മന്ദിരം; മെയ് 19 ന് ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും

മടിക്കൈ: സി പി ഐ എം മടിക്കൈ തലക്കാനം ബ്രാഞ്ച് സ: ഭാസ്ക്കര കുമ്പള സ്മാരക ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ സ: ഇ കെ നായനാർ മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 19 ന് വൈകുന്നേരം 5 മണിക്ക് സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗം സ: ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. വി കൃഷ്ണൻ(ചെയർമാൻ സംഘാടക സമിതി)അധ്യക്ഷത വഹിക്കും. സി പ്രഭാകരൻ (സിപിഐഎം ജില്ലാ കമ്മിറ്റിയംഗം), എം രാജൻ (സെക്രട്ടറി സി പി ഐ എം നീലേശ്വരം ഏരിയ കമ്മിറ്റി), കെ നാരായണൻ(സി പിഐ എം ഏരിയ കമ്മിറ്റി), മടത്തിനാട്ട് രാജൻ (സി പി ഐ എം ഏരിയ കമ്മിറ്റി), കെ വി പ്രമോദ് സി പി ഐ എം ഏരിയ കമ്മിറ്റി), ഒ കുഞ്ഞികൃഷ്ണൻ (സെക്രട്ടറി അമ്പലത്തറ ലോക്കൽ), ടി പ്രിയേഷ് (സെക്രട്ടറി ഭാസ്ക്കര കുമ്പള സ്മാരക ക്ലബ്ബ് ) എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. സംഘാടക സമിതി കൺവീനർ ടി രാജൻ സ്വാഗതവും, ടി ദിനേശൻ (സെക്രട്ടറി സി പി ഐ എം തലക്കാനം ബ്രാഞ്ച്) നന്ദിയും പറയും. തുടർന്ന് ക്ലബ്ബ് പ്രവർത്തകർ അവതരിപ്പിക്കുന്ന കലാസന്ധ്യ. പരിപാടിയോടനുബന്ധിച്ച് മെയ് 19-ന് രാവിലെ 9.30 മുതൽ ഇ കെ നായനാരുടെ സമഗ്ര സമര രാഷ്ട്രീയ ജീവിതങ്ങൾ ഒരു തിരനോട്ടം ആത്മകഥയുടെ പശ്ചാതലത്തിൽ കണ്ണൂർ-കാസർകോട് ജില്ലയിലുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ജില്ലാതല ക്വിസ്സ് മൽസരം നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ മെയ് 18-ന് മുമ്പായി 9400850615, 9847429712 എന്നീ വാട്ട്സാപ്പ് നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow