നിഥിൻ രാജിന്റെ മരണം; ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി പിടിയിൽ
അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥിയായ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ലോൺ ആപ്പ് കേസിൽ മുഖ്യപ്രതി പിടിയിലായി. ഉത്തർപ്രദേശ് സ്വദേശിയായ സൗരവ് (22)നെ കണ്ണൂർ ക്രൈം ബ്രാഞ്ച് സംഘം ചെന്നൈയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥിയായ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ലോൺ ആപ്പ് കേസിൽ മുഖ്യപ്രതി പിടിയിലായി. ഉത്തർപ്രദേശ് സ്വദേശിയായ സൗരവ് (22)നെ കണ്ണൂർ ക്രൈം ബ്രാഞ്ച് സംഘം ചെന്നൈയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി ബാലകൃഷ്ണൻ നായർയുടെ മേൽനോട്ടത്തിൽ, ഡി.വൈ.എസ്.പി ജീവൻ ജോർജ്ജാണ് അന്വേഷണം നയിക്കുന്നത്. ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഈ കേസിൽ നേരത്തെ ഹരിയാന സ്വദേശിയായ ജയപ്രകാശ്യെയും ഉത്തർപ്രദേശ് സ്വദേശികളായ പ്രശാന്ത്, കേവൽ, ഋഷികേശ് തിവാരി എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്.ഐ മധുസൂദനനും എ.എസ്.ഐ പി.പി. പ്രമോദും ഉൾപ്പെട്ടിരുന്നു.
What's Your Reaction?