ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം; നിർമ്മാണോദ്ഘാടനം നാളെ മൈലാട്ടിയിൽ നടക്കും
കാഞ്ഞങ്ങാട്: പകൽ ലഭ്യമാകുന്ന അധിക വൈദ്യുതി സംഭരിച്ച് ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗമുള്ള സന്ധ്യാസമയത്ത് ഉപയോഗിക്കുന്നതിനുള്ള 500 മെഗാവാട്ട് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നിർമ്മാണം ശനിയാഴ്ച വൈകിട്ട് മൈലാട്ടി 220 കെവി സബ്സ്റ്റേഷനിൽ മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. 135 കോടി രൂപയുടെ കേന്ദ്ര സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2026 ഒക്ടോബറിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മൈലാട്ടിയിൽ സ്ഥാപിക്കുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം രാജ്യത്തെ ആദ്യത്തെ നാലുമണിക്കൂർ സ്റ്റോറേജ് സംവിധാനമാണ്. പരിപാടിയിൽ സി എച്ച് കുഞ്ഞമ്പു അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി, ജില്ലാ പ്രസിഡണ്ട് സാബു എബ്രഹാം, ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ, വൈദ്യുതി വകുപ്പ് ജീവനക്കാർ, ജില്ലയിലെ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
What's Your Reaction?