ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മടിക്കൈ: മടിക്കൈ ഗ്രാമപഞ്ചായത്ത് സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറി എരിക്കുളം 2025-26 വാർഷിക പദ്ധതി ഉന്നതി ഹോമിയോ മെഡിക്കൽ ക്യാമ്പ് പുളിയനടുക്കം കമ്മ്യൂണിറ്റി ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് വി പ്രകാശൻ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ അധ്യക്ഷതവഹിച്ചു. എസ് ടി പ്രമോട്ടർ അനിത, ഉന്നതി മൂപ്പൻ കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് പൊതുമരാമത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം രാജൻ സ്വാഗതവും, ജി എച്ച് ഡി എരിക്കുളം മെഡിക്കൽ ഓഫീസർ ഡോക്ടർ മുജീബ്റഹ്മാൻ സി എച്ച് നന്ദിയും പറഞ്ഞു.
What's Your Reaction?