മടിക്കൈ പഞ്ചായത്തിൽ ‘കൈയോട് കൈ’ ശുചിത്വ ക്യാംപയിന് തുടക്കമായി

Sep 30, 2026 - 17:26
Sep 30, 2026 - 17:38
 0
മടിക്കൈ പഞ്ചായത്തിൽ ‘കൈയോട് കൈ’ ശുചിത്വ ക്യാംപയിന് തുടക്കമായി

മടിക്കൈ: മടിക്കൈ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ 'സ്വച്ഛതാ ഹി സേവ'യുടെ ഭാഗമായി 'കൈയോട് കൈ' മാലിന്യമുക്ത കേരള ശുചിത്വ ക്യാമ്പിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡൻ്റ് വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി.

ജില്ലാ ശുചിത്വ മിഷൻ ആർ.പി. സി.പി.വി. വിനോദ് കുമാർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.വി. ജ്യോതി, വികസനകാര്യ സ്ഥിരംസമിതി സമിതി രാജൻ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ പത്മിനി, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ബാബു അപ്യാൽ, ജെ.എച്ച്.ഐ. വി.എസ്. സി.ബി.ജി. എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സജി എ. സ്വാഗതവും പി.ഐ.സി. സെക്രട്ടറി എം. രമേശൻ നന്ദിയും പറഞ്ഞു.

സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ നീളുന്ന ഒരു മാസത്തെ വിവിധ ശുചീകരണ പ്രവർത്തനങ്ങളാണ് 'കൈയോട് കൈ' പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ മേഖലകളിൽ നടക്കുന്നത്. ഹരിത കർമ്മസേനാംഗങ്ങൾക്കായി ആരോഗ്യ ക്യാമ്പും സുരക്ഷാ സാമഗ്രികളുടെ വിതരണവും നടത്തി. പദ്ധതിയുടെ ഭാഗമായി പോസ്റ്റർ പ്രകാശനവും നടന്നു.

പൊതുസ്ഥലങ്ങൾ മാലിന്യമുക്തമാക്കുന്നതിൻ്റെ ഭാഗമായി ഹരിത കർമസേന വാർഡ് തല സമിതികളുടെ സഹായത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ പഞ്ചായത്ത് സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും വിവിധ ശുചീകരണ-ബോധവൽക്കരണ പരിപാടികൾ നടത്തും. ശുചിത്വ ചങ്ങല, ശുചിത്വ റാലി, ശുചിത്വ പ്രതിജ്ഞ എന്നിവയും സംഘടിപ്പിക്കും.

എൻ.എസ്.എസ്., എസ്.പി.സി., എസ്.എസ്.എസ്.എസ്., സ്‌കൗട്ട്-ഗൈഡ്, ഇക്കോ ക്ലബ് വിദ്യാർഥികൾ, പി.ടി.എ സഹകരണത്തോടെ വിദ്യാലയങ്ങളും പരിസരവും ശുചീകരിക്കും. ഹരിത കർമസേനയുടെയും ജനകീയ സമിതികളുടെയും നേതൃത്വത്തിൽ ശുചിത്വ വാർഡ് സഭകളും ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കും.

ഒക്ടോബർ രണ്ടിന് ശേഷം സ്കൂളുകളിൽ ചിത്രരചന, പോസ്റ്റർ നിർമ്മാണം, കൈയെഴുത്ത് മാസിക, ക്വിസ് മത്സരം തുടങ്ങിയ ശുചിത്വ ബോധവൽക്കരണ പരിപാടികൾ നടക്കും. പി.ഐ.സി. തലത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകും. ജനപ്രതിനിധികൾ, പി.ടി.എ പ്രസിഡൻ്റുമാർ, പ്രിൻസിപ്പൽമാർ, ഹെഡ്മാസ്റ്റർമാർ, അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവർ പരിപാടികളിൽ പങ്കെടുത്തു.ശുചിത്വ ക്യാംപെയിൻ പരിപാടികൾക്ക് കൈയ്യോട് കൈകോർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow