മാണിയാട്ട് എൻ.എൻ. പിള്ള സ്മാരക സംസ്ഥാന നാടക മത്സരം; ജനകീയ സംഘാടക സമിതി രൂപീകരിച്ചു
മാണിയാട്ട്: ബഹുജന പങ്കാളിത്തത്തോടെ മാണിയാട്ട് കോറസ് കലാസമിതി സംഘടിപ്പിക്കുന്ന പതിമൂന്നാമത് എൻ.എൻ. പിള്ള സ്മാരക സംസ്ഥാന നാടക മത്സരം വിജയിപ്പിക്കുന്നതിനായി ജനകീയ സംഘാടക സമിതി രൂപീകരിച്ചു. നവംബർ 14 മുതൽ 23 വരെ പത്ത് ദിവസങ്ങളിലായാണ് നാടക മത്സരം നടക്കുന്നത്.
എൻ.എൻ. പിള്ളയുടെ ‘ധാം’ നാടകം ആദ്യദിവസം പ്രദർശനമായി അരങ്ങേറും. തുടർന്ന് ഒമ്പത് മത്സര നാടകങ്ങൾ അവതരിപ്പിക്കും. രാഷ്ട്രീയ, സിനിമാ രംഗങ്ങളിലെ പ്രമുഖർ വിവിധ ദിവസങ്ങളിൽ മാണിയാട്ട് നാടകഗ്രാമത്തിലെത്തും.
സംഘാടക സമിതി രൂപീകരണ യോഗം പ്രമുഖ എഴുത്തുകാരൻ പി.വി. ഷാജികുമാർ ഉദ്ഘാടനം ചെയ്തു. കോറസ് കലാസമിതി പ്രസിഡന്റ് സി. രാജേഷ് അധ്യക്ഷത വഹിച്ചു. ശോഭ ബാലൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ഇ.പി. രാജഗോപാലൻ, സി.എം. വിനയചന്ദ്രൻ, സിനിമാതാരം ശ്രീധരൻ നമ്പൂതിരി, കെ. മോഹനൻ മാസ്റ്റർ, എം.വി.കെ. കോമൻ നമ്പ്യാർ, ഉദിനൂർ ബാലഗോപാലൻ, പ്രദീപ് രാമപുരത്ത്, ട്രഷറർ ഇ. ഷിജോയ്, എൻ. രവീന്ദ്രൻ, ഇ.വി. ദാമോദരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി തമ്പാൻ കീനേരി സ്വാഗതവും സി. നാരായണൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഉദിനൂർ ബാലഗോപാലൻ (ചെയർമാൻ), ടി.വി. നന്ദകുമാർ (വർക്കിംഗ് ചെയർമാൻ), ശോഭ ബാലൻ (ജനറൽ കൺവീനർ), തമ്പാൻ കീനേരി (കൺവീനർ), കെ. റിലീഷ്, സി. രാജേഷ് (ജോയിന്റ് കൺവീനർമാർ), കെ. മോഹനൻ, പി.പി. കുഞ്ഞികൃഷ്ണൻ, എൻ. രവീന്ദ്രൻ, വി.വി. ബാബുരാജ്, എം.വി. കുഞ്ഞിക്കോരൻ (വൈസ് ചെയർമാൻമാർ).
What's Your Reaction?