ബ്രദേഴ്സ് പരപ്പ യു.എ.ഇ. ക്രിക്കറ്റ് ടൂർണമെന്റ്: ഇത്തിഹാദ് ക്ലായിക്കോട് ജേതാക്കൾ

Sep 30, 2026 - 13:27
 0
ബ്രദേഴ്സ് പരപ്പ യു.എ.ഇ. ക്രിക്കറ്റ് ടൂർണമെന്റ്: ഇത്തിഹാദ് ക്ലായിക്കോട് ജേതാക്കൾ

അബുദാബി: ജനുവരി രണ്ടാം വാരം നടക്കുന്ന ബ്രദേഴ്സ് പരപ്പ യു.എ.ഇ. പ്രവാസി കൂട്ടായ്മയുടെ കുടുംബസംഗമം ‘സസ്നേഹം സീസൺ 08’ന്റെ പ്രചരണാർത്ഥം ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു.

പരപ്പ പ്രദേശത്തെ ക്ലബ്ബുകളെ പങ്കെടുപ്പിച്ച് അജ്മാൻ എം.സി.സി. ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ ഇത്തിഹാദ് ക്ലായിക്കോട് ജേതാക്കളായി. പി.ബി.എസ്.സി. ബാനം രണ്ടാം സ്ഥാനം നേടി.

ഇത്തിഹാദ് ക്ലായിക്കോടിന്റെ ഹാരിസ് മുഹമ്മദ് ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. എൻ.എ.എസ്.സി. നമ്പ്യാർകൊച്ചിയുടെ ഉബൈസ് മികച്ച ബാറ്റ്സ്മാനും ഇത്തിഹാദ് ക്ലായിക്കോടിന്റെ ഷഹീദ് മികച്ച ബൗളറുമായി. ബ്രദേഴ്സ് ഇടത്തോട്, യുണൈറ്റഡ് പ്രതിഭാനഗർ, ബ്രദേഴ്സ് കമ്മാടം എന്നീ ടീമുകളും മത്സരത്തിൽ പങ്കെടുത്തു.

ഭാരതീദാസൻ സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. പ്രസീൻ പരപ്പയെ ബ്രദേഴ്സ് പരപ്പയും ടൂർണമെന്റ് കമ്മിറ്റിയും ആദരിച്ചു.

ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ വാരിസ് കമ്മാടം, കൺവീനർ ശ്രീകാന്ത് പ്രതിഭാനഗർ, ട്രഷറർ ഖാദർ നമ്പ്യാർകൊച്ചി, ഉപദേശക സമിതി അംഗങ്ങളായ സുധാകരൻ മാസ്റ്റർ, അഹമ്മദ് ഹാജി ബിരിക്കുളം, റാഷിദ് എടത്തോട്, ഡോ. താജുദ്ധീൻ കാരാട്ട്, ഡോ. പ്രസീൻ പരപ്പ, ഷംനാസ് പരപ്പ, ഷംസു കമ്മാടം എന്നിവരുടെ സാന്നിധ്യത്തിൽ ബ്രദേഴ്സ് കൂട്ടായ്മ പ്രസിഡന്റ് അഷ്റഫ് പരപ്പ സമ്മാനദാനം നിർവഹിച്ചു.

രജീഷ് ഇടത്തോട്, സുരേഷ് കനകപ്പള്ളി, വിനോദ് ബാനം, സാബിത്ത് നമ്പ്യാർകൊച്ചി, ജിനീഷ് കാരാട്ട്, ജാസിർ ക്ലായിക്കോട്, ഏറമു ക്ലായിക്കോട്, ഫില മുഹമ്മദ് കുഞ്ഞി, അബൂബക്കർ തോടംചാൽ, യൂനുസ് തോടംചാൽ, റൈഷാദ് ഇടത്തോട്, രതീഷ് ഇടത്തോട്, ഹരീഷ് ബാനം, രാജൻ ബാനം, നൗഫൽ കമ്മാടം എന്നിവർ ജേതാക്കൾക്കുള്ള മെഡലുകൾ സമ്മാനിച്ചു. മുഖ്യ സ്പോൺസർമാരായ മാസ്റ്റർ ഐഡിയ എം.ഡി. അനീഷ് അട്ടക്കണ്ടം, നിഹാൽ സ്പോർട്സ് എം.ഡി. നിധിൻ ബാനം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ബ്രദേഴ്സ് ട്രഷറർ നിസാർ ഇടത്തോട് സ്വാഗതവും ജനറൽ സെക്രട്ടറി രാജേഷ് പരപ്പ നന്ദിയും പറഞ്ഞു. ടൂർണമെന്റ് ജേതാക്കളെ പ്രവചിക്കുന്ന മത്സരത്തിൽ മുനീർ പരപ്പ വിജയിയായി.

What's Your Reaction?

like

dislike

love

funny

angry

sad

wow