"പൂവേ പൊലി" ഈ വർഷത്തെ ഓണാഘോഷം നടത്തി മടിക്കൈ പ്രവാസി അസോസിയേഷൻ.
ഷാർജ: മടിക്കൈ പ്രവാസി അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷം "പൂവേ പൊലി" ഷാർജ സെൻട്രൽ ആർ കെ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തി. എം പി എ പ്രസിഡന്റ് പ്രമോദ് ബങ്കളത്തിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനം പ്രമുഖ നടൻ കൈലാഷ് ഉൽഘാടനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രകാശ് മുഖ്യാതിഥിയായി. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ട്രഷറർ ഷാജി ജോൺ, വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജോയിൻ സെക്രട്ടറി ജിബി ബേബി, മാനേജിങ് കമ്മറ്റി അംഗം താലിബ്, മാസ് ജനറൽ സെക്രട്ടറി ബിനു കോറോം, ഐ എസ് സി അജ്‌മാൻ മാനേജിങ് കമ്മറ്റി മെമ്പർ ശശിധരൻ, എം പി എ രക്ഷധികാരികളായ ഉമാവരൻ, രാമകൃഷ്ണൻ, സോമചന്ദ്രൻ, വനിതാ സെക്രട്ടറി അനഘ രാജു, ബാലവേദി സെക്രട്ടറി ശ്രീലക്ഷ്മി ശ്രീധരൻ എന്നിവർ ആശംസകൾ നേർന്നു. കലാ വിഭാഗം കൺവീനർ വേണു പുളിക്കാൽ അമുഖ പ്രസംഗം നടത്തി. എം പി എ സെക്രട്ടറി ഉണ്ണി മടിക്കൈ സ്വാഗതവും, ട്രഷറർ ശ്രീധരൻ പേരിയേടത്ത് നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് വർണ്ണാഭമായ ഘോഷയാത്രയും, തുടർന്ന് കലാപരിപാടികളും, ഗാനമേളയും നടന്നു.
What's Your Reaction?