അബുദാബി നഗരത്തിൽ ഡബിൾ ഡക്കർ ബസ് സർവ്വീസ് ആരംഭിച്ചു.

അബുദാബിയിൽ ആദ്യമായാണ് ഡബിൾ സക്കർ ബസ് സർവ്വീസ് ആരംഭിക്കുന്നത്.

Jan 11, 2025 - 18:17
 0
അബുദാബി നഗരത്തിൽ ഡബിൾ ഡക്കർ ബസ് സർവ്വീസ് ആരംഭിച്ചു.

അബുദാബി: നഗരത്തിൽ ഡബിൾ ഡക്കർ ബസ് സർവ്വീസ് ആരംഭിച്ചു. ഹംദാൻ സ്ട്രീറ്റിലൂടെ മറീന മാളിൽ നിന്നും റീം മാളിലേക്കാണ് നിലവിൽ സർവ്വീസ്. ഏറ്റവും തിരക്കുപിടിച്ച റൂട്ട് നമ്പർ 65 ലാണ് ഡബിൾ ഡക്കർ സർവ്വീസ് നടത്തുന്നത്.

 യുഎഇയിൽ ദുബൈയിൽ ഡബിൾഡക്കർ ബസ് സർവീസ് ഉണ്ടെങ്കിലും അബുദാബിയിൽ ആദ്യമായാണ് ഡബിൾ ഡക്കർ സർവീസ് ആരംഭിക്കുന്നത്. ആദ്യമായി ആരംഭിച്ച ഡബിൾ ഡക്കർ ബസ്സിൽ യാത്ര ചെയ്യുന്നതിന് നല്ല തിരക്കാണ് അനുഭവപ്പെടുന്നത് തീരദേശത്തിലൂടെ അബുദാബി നഗരത്തിന്റെ എല്ലാ കാഴ്ചകളും കണ്ടു യാത്ര ചെയ്യാം എന്നതാണ് ഡബിൾ ഡക്കർ ബസിന്റെ പ്രത്യേകത. അബുദാബി നഗരത്തിൽ നിലവിൽഎ ആർ ടി കൂടാതെ ഹൈഡ്രജൻ ബസ്സുകളും, വൈദ്യുതി ബസ്സുകളും, പ്രകൃതിവാതകത്തിൽ സഞ്ചരിക്കുന്ന ബസുകളും സർവീസ് നടത്തുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow