കുപ്പിവെള്ളത്തിൽ വിഷാംശം; ഒമാനിൽ രണ്ടു പേർ മരിച്ചു.
മസ്ക്കറ്റ്: ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് പേർ മരിച്ചു. ഇറാനിലെ 'യുറാനസ് സ്റ്റാർ' കമ്പനിയുടെ കുപ്പിവെള്ളം ഉപയോഗിച്ചതാണ് മരണത്തിന്ന് കാരണമായത്. റോയൽ ഒമാൻ സ്ഥിരീകരിച്ച വിവരം പ്രകാരം മരണപ്പെട്ടവരിൽ ഒരു ഒമാൻ പൗരനും, ഒരു പ്രവാസി സ്ത്രീയും ഉൾപ്പെടുന്നു. നിരീക്ഷണത്തിന് ശേഷം ശേഖരിച്ച വെള്ള സാമ്പിളുകൾ ലബോറട്ടറിയിൽ പരിശോധിച്ചതിൽ വിഷാംശം ഉള്ളതായി കണ്ടെത്തി. ഒമാൻ സർക്കാർ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് അടിയന്തിര നടപടികളുമായി രംഗത്ത് വന്നു. പ്രാദേശിക വിപണികളിൽ ലഭ്യമായ 'യുറാനസ് സ്റ്റാർ' ബ്രാൻഡിൻ്റെ കുപ്പിവെള്ളം ഉടൻ ലഭ്യമാകുകയും, ഇറാനിൽ നിന്നുള്ള എല്ലാ കുപ്പിവെള്ളങ്ങളുടെ ഇറക്കുമതി താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളെ മുന്നറിയിപ്പായി, 'യുറാനസ് സ്റ്റാർ' ബ്രാൻഡിലുള്ള കുപ്പിവെള്ളം ഉപയോഗിക്കരുതെന്നും, വിഷാംശം സംശയിക്കുന്ന കേസുകൾ കണ്ടെത്തിയാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും അഭ്യർത്ഥിച്ചു.
What's Your Reaction?