ടോറസ് ലോറിയിൽ സ്കൂട്ടർ ഇടിച്ച് യാത്രക്കാരി മരിച്ചു.
മലപ്പുറം: വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. ലോറിയിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മുന്നാക്കൽ ഇളയം പറമ്പിൽ മുഹമ്മദ് റാഫിയുടെ ഭാര്യ പി വി ജംഷീന(27)യാണ് മരിച്ചത്. അപകടം നടന്നയുടൻ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബ്ദുസ്സലാമാണ് പിതാവ്. ഉമ്മ: ഫാത്തിമ്മ കുട്ടി. മക്കൾ; മുഹമ്മദ് റിൻഷാദ്, മുഹമ്മദ് റിഫിൻ, മുഹമ്മദ് റിസിൽ. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?