കണ്ണൂരിൽ രണ്ടുമാസം പ്രായമായ കുഞ്ഞിന്റെ മരണം; കൊലപാതകം അമ്മ അറസ്റ്റിൽ.
കണ്ണൂർ: കണ്ണൂർ കുറുമാത്തൂരിൽ രണ്ടുമാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് വീട്ടിലെ കിണറ്റിൽ വീണ്ട് കുഞ്ഞ് മരിച്ചത്. കുറുമാത്തൂർ സ്വദേശി ജാബിർ-മുബഷിറ ദമ്പതികളുടെ മകൻ അലനാണ് കഴിഞ്ഞദിവസം മരിച്ചത്. കയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണു എന്നാണ് അമ്മ പോലീസിന് മൊഴി നൽകിയത്. കുഞ്ഞിനെ കുളിപ്പിക്കാൻ വേണ്ടി കിണറ്റിൽ കരയിലേക്ക് പോയപ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണു എന്നായിരുന്നു അമ്മയുടെ മൊഴി. അമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ കുഞ്ഞിനെ ഉടൻതന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ സംശയം തോന്നിയ പോലീസ് അമ്മയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്.
What's Your Reaction?