കരുണാകരൻ മാസ്റ്ററുടെ സ്മരണയിൽ വായനശാലയ്ക്ക് പുസ്തകങ്ങൾ നൽകി കുടുംബം
മടിക്കൈ: മാവുങ്കാൽ രാംനഗർ സ്കൂളിലെ റിട്ട. ഹെഡ്മാസ്റ്ററും ബഹുഭാഷാ പാണ്ഡിതനുമായിരുന്ന മുണ്ടോട്ട് നന്ദപുരം കരുണാകരൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മുണ്ടോട്ട് ദേശാഭിമാനി വായനശാല ആൻഡ് ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ നൽകി കുടുംബം മാതൃകയായി.
മാസ്റ്ററുടെ വീട്ടിൽ നടന്ന വികാരനിർഭരമായ ചടങ്ങിൽ കുടുംബാംഗങ്ങൾ നൽകിയ പുസ്തകങ്ങൾ പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം എം. അബ്ദുൾ റഹ്മാൻ ഏറ്റുവാങ്ങി.
വായനശാല ജോയിന്റ് സെക്രട്ടറി എ.സി. അബ്ദുൾ സലാം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എം. സതീശൻ അധ്യക്ഷത വഹിച്ചു. വനിതാ കമ്മിറ്റി പ്രസിഡന്റ് കെ.വി. അജിത നന്ദി പറഞ്ഞു.
ലൈബ്രേറിയൻ സുശീല എ.കെ., കവിത, പ്രകാശൻ എ., അനുലേഖ, രാധിക, ആനന്ദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
What's Your Reaction?