49 വർഷങ്ങൾക്കുശേഷം ഒത്തുചേർന്ന് കരിമ്പിൽ ഹൈസ്‌കൂൾ 1977 എസ്.എസ്.എൽ.സി ബാച്ച്

Oct 19, 2026 - 06:09
 0
49 വർഷങ്ങൾക്കുശേഷം ഒത്തുചേർന്ന് കരിമ്പിൽ ഹൈസ്‌കൂൾ 1977 എസ്.എസ്.എൽ.സി ബാച്ച്

നെല്ലിയടുക്കം: കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്‌കൂളിലെ 1977 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികളുടെ ആദ്യ പൂർവവിദ്യാർഥി സംഗമം സ്കൂൾ അങ്കണത്തിൽ നടന്നു. പഠനം പൂർത്തിയാക്കി 49 വർഷങ്ങൾക്കുശേഷമാണ് സഹപാഠികൾ വീണ്ടും ഒത്തുചേർന്നത്.

റിട്ട. ഡി.ഇ.ഒ. ശ്രീധരൻ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങിന്റെ ഭാഗമായി പൂർവാധ്യാപകരെ ആദരിക്കുന്ന ‘ഗുരുനാഥന്മാരെ ആദരിക്കൽ’ പരിപാടിയും പൂർവവിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.

പ്രസിഡന്റ് ചന്ദ്രൻ പി. കാട്ടിപ്പൊയിൽ അധ്യക്ഷത വഹിച്ചു. ഗുരുനാഥന്മാരെ ആദരിക്കുന്ന ചടങ്ങിൽ മറുപടി പ്രസംഗം നടത്തിയ ശ്രീധരൻ മാസ്റ്ററും തമ്പാൻ മാസ്റ്ററും തങ്ങളുടെ പഴയ വിദ്യാർഥികളെ അനുസ്മരിച്ചു.

സെക്രട്ടറി സാവിത്രി ബാലകൃഷ്ണൻ, ട്രഷറർ ഉദയകുമാർ, വിനോദ് വി.കെ., തമ്പാൻ ടി.പി., ചന്ദ്രശേഖരൻ നായർ, ഭാസ്കരൻ കെ., രാമചന്ദ്രൻ പി.വി., ശോഭന കുമാരി ടി., സുമതി പി.വി., ശോശാമ്മ പി.വി. എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow