പ്രവാസി പെൻഷൻ വിതരണം പുനരാരംഭിക്കണം: കേരള പ്രവാസി സംഘം

Oct 18, 2026 - 18:31
 0
പ്രവാസി പെൻഷൻ വിതരണം പുനരാരംഭിക്കണം: കേരള പ്രവാസി സംഘം

മടിക്കൈ: നാലുമാസമായി മുടങ്ങിയ പ്രവാസി പെൻഷൻ വിതരണം പുനരാരംഭിക്കണമെന്നും പ്രവാസി ക്ഷേമ പദ്ധതികൾ അട്ടിമറിക്കാനുള്ള നീക്കത്തിൽനിന്ന് യു.ഡി.എഫ് സർക്കാർ പിന്മാറണമെന്നും കേരള പ്രവാസി സംഘം മടിക്കൈ ഈസ്റ്റ് മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ പത്തുവർഷമായി മുടങ്ങാതെ ലഭിച്ചിരുന്ന പ്രവാസി പെൻഷൻ വിതരണം നിലച്ചതിൽ പ്രതിഷേധിച്ചാണ് കൺവെൻഷൻ പ്രമേയം പാസാക്കിയത്.

കൺവെൻഷനും പ്രവാസി വനിതാവേദി രൂപീകരണവും കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം എം. അബ്ദുൾ റഹിമാൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം രാജൻ പി, മനോജ് അരയങ്ങാനം, വനിതാവേദി ഏരിയ സെക്രട്ടറി അജിത കെ.വി, വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി രാജൻ മടിക്കൈ എന്നിവർ സംസാരിച്ചു. മേഖലാ പ്രസിഡന്റ് എ. രാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രകാശൻ മുണ്ടോട്ട് സ്വാഗതവും വൈസ് പ്രസിഡന്റ് കുമാരൻ കുന്നുമ്മൽ നന്ദിയും പറഞ്ഞു.

പുതിയ മേഖലാ ഭാരവാഹികളായി എ. രാജൻ (പ്രസിഡന്റ്), പ്രകാശൻ എം. (സെക്രട്ടറി), ബാലകൃഷ്ണൻ (ട്രഷറർ), പവിത്രൻ കോതോട്ടുപാറ (ജോയിന്റ് സെക്രട്ടറി), കുമാരൻ കുന്നുമ്മൽ (വൈസ് പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.

പ്രവാസി കുടുംബങ്ങളുടെ നേതൃത്വത്തിൽ രൂപീകരിച്ച വനിതാവേദി ഭാരവാഹികളായി ജസീല കാഞ്ഞിരപ്പൊയിൽ (പ്രസിഡന്റ്), റബീന പച്ചക്കുണ്ട് (സെക്രട്ടറി), കവിത മുണ്ടോട്ട് (ട്രഷറർ), ഗായത്രി പച്ചക്കുണ്ട് (വൈസ് പ്രസിഡന്റ്), സംഗീത വി.ടി. (ജോയിന്റ് സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow