ഗാന്ധിജിയുടെ കൈപ്പടയിലെ സന്ദേശത്തിന് 100 വർഷം; രാജാസ് സ്കൂളിൽ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം

Oct 26, 2026 - 11:33
Oct 26, 2026 - 11:34
 0
ഗാന്ധിജിയുടെ കൈപ്പടയിലെ സന്ദേശത്തിന് 100 വർഷം; രാജാസ് സ്കൂളിൽ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം

നീലേശ്വരം: ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന ഏടായ നീലേശ്വരം രാജാസ് ഹൈസ്കൂളിന് മഹാത്മാഗാന്ധി സ്വന്തം കൈപ്പടയിൽ സന്ദേശം കുറിച്ചുനൽകിയതിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം.

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ അരയാൽത്തറയിലെ ഗാന്ധിസ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയോടെയാണ് ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് രാജാസ് ഹൈസ്കൂളിൽ നടന്ന അനുസ്മരണ പ്രഭാഷണം പ്രമുഖ ഗാന്ധിയൻ അഡ്വ. ടി.കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വിനോദ് കുമാർ പൈനി അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ പി.പി. മുഹമ്മദ് റാഫി മുഖ്യാതിഥിയായി.

മുൻ നഗരസഭ ചെയർപേഴ്സൺ പ്രൊഫ. കെ.പി. ജയരാജൻ, മുൻ നീലേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ഏറുവാട്ട് മോഹനൻ, നഗരസഭ വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സതീശൻ, വാർഡ് കൗൺസിലർമാരായ കെ.പി. ശ്രീനിവാസൻ, കെ. രാജം, നീലേശ്വരം പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം, രാജാങ്കണം സെക്രട്ടറി കെ. തങ്കമണി, മദർ പി.ടി.എ. പ്രസിഡന്റ് കെ. സരിത, പി.ടി.എ. വൈസ് പ്രസിഡന്റ് കെ.പി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

സ്കൂൾ പ്രിൻസിപ്പൽ കെ. രത്നമണി സ്വാഗതവും ഹെഡ്മിസ്ട്രസ് കലാ ശ്രീധർ നന്ദിയും പറഞ്ഞു.

1926ഒക്ടോബർ 26-ന് മംഗലാപുരത്തേക്കുള്ള യാത്രാമധ്യേ നീലേശ്വരം റെയിൽവേ സ്റ്റേഷനിലിറങ്ങിയ മഹാത്മാഗാന്ധി, തന്നെ കാണാനെത്തിയ രാജാസ് സ്കൂളിലെ വിദ്യാർഥികൾക്കായി സ്വന്തം കൈപ്പടയിൽ സന്ദേശം കുറിച്ചുനൽകിയെന്നാണ് ചരിത്രം. ആ സന്ദേശത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായാണ് ശതാബ്ദി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow