ബദിയഡുക്ക സ്വദേശി അബൂദാബിയിൽ ഹൃദയാഘാതം മൂലം മരിച്ചു
കാസർകോട്: ബദിയഡുക്ക ഏത്തടുക്ക സ്വദേശി അബൂദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു. നീരടുക്കയിലെ മുഹമ്മദ് കുഞ്ഞി–ആയിഷ ദമ്പതികളുടെ മകൻ മൊയ്തീൻ കുഞ്ഞി (56) ആണ് മരിച്ചത്.
താമസസ്ഥലത്തുവെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് മുഫീദ്, മുഹിയുദ്ദീൻ, അഹമ്മദ് മിസിയാൻ. സഹോദരങ്ങൾ: അബ്ദുള്ള, ബീഫാത്തിമ, മറിയുമ്മ, പരേതരായ അബ്ദുള്ള കുഞ്ഞി, ഹവ്വ ഉമ്മ.
What's Your Reaction?