ഹേമചന്ദ്രൻ കൊലക്കേസ്; ഫോൺ കണ്ടെത്തി പോലീസ്.

Jun 30, 2025 - 22:30
 0
ഹേമചന്ദ്രൻ കൊലക്കേസ്; ഫോൺ കണ്ടെത്തി പോലീസ്.

കൽപ്പറ്റ: സുൽത്താൻബത്തേരി സ്വദേശി ഹേമ ചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവുമായി പോലീസ്. കൊല്ലപ്പെട്ട ഹേമ ചന്ദ്രന്റെ മൊബൈൽ ഫോൺ മൈസൂരിൽ നിന്ന് പോലീസ് കണ്ടെത്തി. പ്രതികളിൽ ഒരാളായ അജേഷുമായി അന്വേഷണസംഘം നടത്തിയ തെളിവെടുപ്പിനിടെയാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. മൈസൂർ ബംഗളൂരു റൂട്ടിൽ കാട് മൂടിയ സ്ഥലത്ത് പാറക്കൂട്ടങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ. 2024 മാർച്ചിലാണ് പ്രതികൾ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്. തുടർന്ന് ഫോൺ പ്രതികൾ ഗുണ്ടൽപേട്ടിൽ എത്തിച്ചു ഓൺ ആക്കി. ഹേമചന്ദ്രൻ കർണാടകയിൽ ഉണ്ടെന്നു വരുത്തിതീർക്കാനായിരുന്നു പദ്ധതി. ഈ ഫോണിലേക്ക് ഒരിക്കൽ കോൾ കണക്ട് ആയപ്പോൾ ഹേമചന്ദ്രന്റെ മകൾക്ക് ഉണ്ടായ സംശയമാണ് കേസിന് വഴിത്തിരിവായത്. കേസിലെ മുഖ്യപ്രതി നൗഷാദിനെ വിദേശത്തുനിന്നും നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയെന്ന് അന്വേഷണസംഘം പറഞ്ഞു. നൗഷാദുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അതേസ മയം പ്രതികളുമായി പോലീസിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow