കളമശ്ശേരിയിൽ ഇന്റർലോക്കിങ് പ്രവൃത്തി; ചൊവ്വാഴ്ച ട്രെയിൻ സർവീസുകളിൽ മാറ്റം

Oct 26, 2026 - 08:54
 0
കളമശ്ശേരിയിൽ ഇന്റർലോക്കിങ് പ്രവൃത്തി; ചൊവ്വാഴ്ച ട്രെയിൻ സർവീസുകളിൽ മാറ്റം

തിരുവനന്തപുരം: എറണാകുളം കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഒക്ടോബർ 27 ചൊവ്വാഴ്ച സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും ചിലത് വൈകി പുറപ്പെടുകയും ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു.

ബംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസ് (26651) ചൊവ്വാഴ്ച തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ സർവീസ് നടത്തില്ല. തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും. എറണാകുളം–ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (26652) എറണാകുളം–തൃശ്ശൂർ റൂട്ടിൽ റദ്ദാക്കി. ഈ ട്രെയിൻ വൈകിട്ട് 3.20ന് തൃശ്ശൂരിൽനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടും.

എറണാകുളം ജങ്ഷനിൽനിന്ന് ഹസ്രത് നിസാമുദ്ദീനിലേക്ക് പോകുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) ചൊവ്വാഴ്ച വൈകിട്ട് 2.55നായിരിക്കും പുറപ്പെടുക.

മംഗളൂരു സെൻട്രൽ–കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) ഒരു മണിക്കൂർ 15 മിനിറ്റും തിരുവനന്തപുരം സെൻട്രൽ–ലോകമാന്യതിലക് നേത്രാവതി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (16346) ഒരു മണിക്കൂർ 20 മിനിറ്റും വൈകിയോടും. തിരുനെൽവേലി–ജാംനഗർ എക്സ്പ്രസ് (19577) 40 മിനിറ്റ് വൈകിയായിരിക്കും സർവീസ് നടത്തുക.

യാത്രക്കാർ സമയക്രമത്തിലെ മാറ്റങ്ങൾ ശ്രദ്ധിച്ച് യാത്ര ആസൂത്രണം ചെയ്യണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow