നീലേശ്വരത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷന് തുടക്കം; 31 ബൂത്തുകൾ സജ്ജം

Jun 28, 2026 - 11:48
 0
നീലേശ്വരത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷന് തുടക്കം; 31 ബൂത്തുകൾ സജ്ജം

നീലേശ്വരം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ നീലേശ്വരം നഗരസഭാതല ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ അധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എ.വി. സുരേന്ദ്രൻ, വാർഡ് കൗൺസിലർ രാജം, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അജയ് രാജൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സോനു ബി. നായർ, ഹെൽത്ത് സൂപ്പർവൈസർ പി. സുനിൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ സിജോ എം. ജോസ്, പി.എച്ച്.എൻ ശ്രീകല, റൊട്ടേറിയൻ കെ.എം. രമേശൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പൾസ് പോളിയോ യജ്ഞത്തിന്റെ ഭാഗമായി നഗരസഭാ പരിധിയിൽ 31 പോളിയോ ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ നീലേശ്വരം ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും പ്രത്യേക ട്രാൻസിറ്റ് ബൂത്തുകളും പ്രവർത്തിക്കുന്നുണ്ട്.

നഗരസഭാ പരിധിയിൽ അഞ്ചു വയസ്സിന് താഴെയുള്ള 2,377 കുട്ടികൾക്കാണ് ഇന്ന് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. ഒരു കുട്ടിയും വിട്ടുപോകാതിരിക്കാൻ രക്ഷിതാക്കൾ എല്ലാവരും കുട്ടികളെ സമീപത്തെ പോളിയോ ബൂത്തിലേക്ക് എത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അഭ്യർഥിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow