ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി ഉണ്ണികൃഷ്ണന് സംസ്ഥാന വിജിലെൻസ് മേധാവിയുടെ ഉന്നത ബഹുമതി.
2023-ൽ മുഖ്യമന്ത്രിയുടെ മെഡലും, 2019-ൽ ഡിജിപിയുടെ ബാഡ്‌ജ് ഓഫ് ഓണറും ലഭിച്ചിട്ടുണ്ട്.
കാസർകോട്: 2024-ലെ സംസ്ഥാന വിജിലൻസ് മേധാവിയുടെ ഉന്നത പുരസ്ക്കാരമായ "ബാഡ്ജ് ഓഫ് ഓണർ ഫോർ എക്സലെൻസ് ഇൻവെസ്റ്റിഗേഷൻ" അവാർഡ് വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ കാസർകോട് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായ വി ഉണ്ണികൃഷ്ണന് ലഭിച്ചു. 2023-ൽ മുഖ്യമന്ത്രിയുടെ മെഡലും, 2019-ൽ ഡിജിപിയുടെ ബാഡ്‌ജ് ഓഫ് ഓണറും ലഭിച്ചിട്ടുണ്ട്. രണ്ട് വർഷത്തോളമായി വിജിലൻസിലുള്ള ഉണ്ണികൃഷ്ണൻ കാഞ്ഞങ്ങാട് സ്വദേശിയാണ്. നാളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്ക്കാരം സമ്മാനിക്കും.
What's Your Reaction?