പാണത്തൂർ: ജനവാസ മേഖലയിൽ പുലി ഭീതി; പരിയാരത്ത് വനംവകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

Sep 9, 2026 - 11:50
 0
പാണത്തൂർ: ജനവാസ മേഖലയിൽ പുലി ഭീതി; പരിയാരത്ത് വനംവകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

പാണത്തൂർ: ജനവാസ മേഖലയിൽ പുലിയിറങ്ങിയെന്ന വിവരത്തെ തുടർന്ന് പാണത്തൂർ പരിയാരത്ത് വനംവകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. പ്രദേശത്ത് രാത്രികാല നിരീക്ഷണവും ശക്തമാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

ചൊവ്വാഴ്ച പരിയാരത്തെ നാരായണന്റെ വീട്ടുമുറ്റത്ത് ചങ്ങലയിൽ കെട്ടിയിരുന്ന വളർത്തുനായയെ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. നായയെ പുലി കൊന്നതാണെന്ന സംശയത്തെ തുടർന്നാണ് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധനയും തുടർനടപടികളും ആരംഭിച്ചത്.

മൂന്ന് ദിവസം മുമ്പ് പ്രദേശത്തെ പുതിയ റബ്ബർ തോട്ടത്തിൽ ഒരു ജഡം കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതയൊന്നും കണ്ടെത്തിയില്ല. കൂടുതൽ പരിശോധനയ്ക്കായി സാമ്പിളുകൾ വയനാട്ടിലെയും കോഴിക്കോട്ടെയും ലാബുകളിലേക്ക് അയച്ചിട്ടുണ്ട്.

പുലിയുടെ സാന്നിധ്യം സംശയിക്കുന്ന പ്രദേശം വനമേഖലയോട് ചേർന്നുള്ള സ്ഥലമായതിനാൽ നാട്ടുകാർ ഭീതിയിലാണ്. പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനും നീക്കം നിരീക്ഷിക്കുന്നതിനുമാണ് ക്യാമറകൾ സ്ഥാപിച്ചത്. ജനങ്ങളുടെ ഭീതി അകറ്റുന്നതിനായി രാത്രികാല പട്രോളിങ്ങും നിരീക്ഷണവും ശക്തമാക്കുമെന്നും വനംവകുപ്പ് വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow