പോലീസ് കൈകാണിച്ചിട്ടും നിർത്തിയില്ല; പിന്തുടർന്ന് പിടികൂടിയ കാറിൽ എംഡിഎംഎ, യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കാർ പിന്തുടർന്ന് പിടികൂടി. കാറിൽനിന്ന് 14.37 ഗ്രാം എംഡിഎംഎ കണ്ടെടുത്തതിനെ തുടർന്ന് യുവാവിനെ മേൽപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.
ഉദിനൂർ പരുത്തിച്ചാലിലെ എ.സി. മുഹമ്മദ് സബീർ (42) ആണ് അറസ്റ്റിലായത്. കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ ഇടവുങ്കാലിൽ പോലീസ് കൈകാണിച്ചെങ്കിലും കാർ നിർത്താതെ പോയതിനെ തുടർന്ന് പോലീസ് പിന്തുടർന്ന് കളനാടിന് സമീപം വെച്ച് പിടികൂടുകയായിരുന്നു.
കാർ പരിശോധിച്ചപ്പോഴാണ് 14.37 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. മംഗളൂരുവിലെ ഒരാളിൽനിന്ന് വാങ്ങിയ എംഡിഎംഎ നാട്ടിൽ വിൽപ്പന നടത്തുന്നതിനായി കൊണ്ടുപോകുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞതായി അധികൃതർ അറിയിച്ചു.
മേൽപ്പറമ്പ് ഇൻസ്പെക്ടർ ടി. അഖിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് എംഡിഎംഎ പിടികൂടിയത്.
What's Your Reaction?