എം.എ. പരീക്ഷയിൽ സ്വർണമെഡലോടെ ഒന്നാം റാങ്ക്; നീലേശ്വരം സ്വദേശിനി അനാമിക ജയരാജിന് തിളക്കമാർന്ന നേട്ടം

Sep 8, 2026 - 21:03
 0
എം.എ. പരീക്ഷയിൽ സ്വർണമെഡലോടെ ഒന്നാം റാങ്ക്; നീലേശ്വരം സ്വദേശിനി അനാമിക ജയരാജിന് തിളക്കമാർന്ന നേട്ടം

നീലേശ്വരം: മുംബൈ സോമയ്യ വിദ്യാവിഹാർ യൂണിവേഴ്‌സിറ്റിയുടെ എം.എ. ആൻഷ്യന്റ് ഇന്ത്യൻ ഹിസ്റ്ററി, കൾച്ചർ ആൻഡ് ആർക്കിയോളജി പരീക്ഷയിൽ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ അനാമിക ജയരാജ് സ്വർണമെഡലോടെ ഒന്നാം റാങ്ക് നേടി. കെ.ജെ. സോമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ധർമസ്റ്റഡീസിലെ വിദ്യാർഥിനിയാണ്.

പ്രവാസിയായ വേങ്ങയിൽ മഠത്തിൽ ജയരാജ് നമ്പ്യാരുടെയും കെ.പി.ബി. നിധി ലിമിറ്റഡ് റീജിയണൽ മാനേജർ ജയന്തി ജയരാജിന്റെയും മകളാണ് അനാമിക. സെപ്റ്റംബർ 26ന് മുംബൈയിൽ നടക്കുന്ന അഞ്ചാമത് കോൺവോക്കേഷനിൽ സ്വർണമെഡൽ സമ്മാനിക്കും.

കണ്ണൂർ സർവകലാശാലയിൽ നിന്ന് ബി.എ. ഹിസ്റ്ററിയിൽ ഉന്നതവിജയം നേടിയ ശേഷമാണ് അനാമിക എം.എ. പഠനത്തിന് ചേർന്നത്. ബിരുദപഠനകാലത്ത് സർവകലാശാലയിലെ മികച്ച എൻ.എസ്.എസ്. വൊളന്റിയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഗുൽബർഗയിൽ നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിലും ഉത്തർപ്രദേശിൽ നടന്ന കേന്ദ്രസർക്കാരിന്റെ യുവസംഗം പരിപാടിയിലും കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. കണ്ണൂർ സർവകലാശാല കലോത്സവത്തിൽ മാർഗംകളിയിലും ഇംഗ്ലീഷ് നാടകത്തിലും ഒന്നാംസ്ഥാനവും മലയാളം നാടകത്തിൽ രണ്ടാംസ്ഥാനവും നേടിയ ടീമിലും അംഗമായിരുന്നു.

പ്ലസ്ടു പഠനകാലത്ത് കണ്ണൂർ സഹോദയ സി.ബി.എസ്.ഇ. കലോത്സവത്തിൽ മോണോആക്ടിൽ ഒന്നാംസ്ഥാനവും നേടിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow