സ്റ്റേറ്റ് റഫറീസ് ഫുട്ബോൾ ടൂർണമെന്റ്; കാസർകോട് ചാമ്പ്യൻമാർ
കണ്ണൂർ: കണ്ണൂരിൽ നടന്ന സംസ്ഥാന റഫറീസ് ഫുട്ബോൾ ടൂർണമെന്റിൽ തുടർച്ചയായി അഞ്ചാം വർഷവും കാസർകോട് ജില്ലാ ടീം ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനലിൽ വയനാട് ജില്ലാ ടീമിനെ 3–1ന് പരാജയപ്പെടുത്തിയാണ് കാസർകോട് കിരീടം സ്വന്തമാക്കിയത്.
തുടർച്ചയായ അഞ്ചാം കിരീട നേട്ടത്തോടെ കാസർകോട് ജില്ലാ ടീം ടൂർണമെന്റിൽ തങ്ങളുടെ ആധിപത്യം നിലനിർത്തി.
What's Your Reaction?