പ്രകാശൻ മടിക്കൈയുടെ ‘നൂഞ്ഞിയാറിലെ മനുഷ്യപാഠാവലി’ പ്രകാശനം ചെയ്തു

Sep 13, 2026 - 09:00
 0
പ്രകാശൻ മടിക്കൈയുടെ ‘നൂഞ്ഞിയാറിലെ മനുഷ്യപാഠാവലി’ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: പ്രശസ്ത എഴുത്തുകാരൻ പ്രകാശൻ മടിക്കൈയുടെ ‘നൂഞ്ഞിയാറിലെ മനുഷ്യപാഠാവലി’ എന്ന പുസ്തകം എഴുത്തുകാരൻ ബെന്യാമിൻ പ്രകാശനം ചെയ്തു. സജയ് കെ.വി. പുസ്തകം ഏറ്റുവാങ്ങി.

ഹോസ്ദുർഗ്ഗ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ അംബികാസുതൻ മാങ്ങാട് അധ്യക്ഷനായി. ഡോ. റീജ വി. പുസ്തകപരിചയം നടത്തി.

ദിവാകരൻ വിഷ്ണുമംഗലം, സി.പി. ശുഭ, വി.വി. പ്രഭാകരൻ, ഗോപകുമാർ എം.കെ., വിദ്യ വിജയൻ, പ്രദീപൻ കോതോളി എന്നിവർ ആശംസകൾ നേർന്നു. സായൂജ് ബാലുശ്ശേരി, സചീന്ദ്രൻ കാറഡുക്ക എന്നിവർ വിശിഷ്ടാതിഥികളായി.

പ്രിയേഷ് കെ. മേനോൻ സ്വാഗതവും പവിത്രൻ പൂത്തക്കാൽ നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow